#പ്രണയവിലാസം
പ്രിയപ്പെട്ടവരെ കാണാതാവുമ്പോൾ ഉള്ള തിരച്ചിലുകൾക്കെല്ലാം ഒരേ സ്വഭാവവും ഛായയും അതിലെല്ലാം ഒരേ ചോദ്യങ്ങളും ആണെന്ന് തോന്നാറുണ്ട്..
എവിടെപ്പോയി എന്ന സംശയമോ .. ഇനിയെപ്പോ കാണുമെന്ന തോന്നലോ .. ഇനിയെല്ലാം പഴയപോലെയാവുമോയെന്ന ആധിയോ .. കൂടെയുണ്ടായിരുന്നപ്പോൾ കാണാത്തത് എന്തൊക്കെയായിരുന്നുവെന്ന തിരിച്ചറിവോ .. എന്ത് വന്നാലും അവിടെത്തന്നെ ഉണ്ടാവുമെന്നൊരു ഉറപ്പിനി മനസ്സിൽ വെക്കാനാവില്ലല്ലോ എന്ന ആശങ്കയോ .. ഇനിയാരെങ്കിലും ഇതുപോലെ പകുതിവഴിക്കു വെച്ച് ഇറങ്ങിപോവുമോ എന്ന പേടിയോ .. ഒരു ചുവരിന്റെ അപ്പുറത്ത് ആ ആൾ ഇല്ലേ എന്ന ഉൾവിളിയോ .. പിന്നെയും എന്തൊക്കെയോ..
മരണവീട്ടിലെ പിറ്റേ ദിവസവും, പിന്നീടങ്ങോട്ടുള്ള എല്ലാം ദിവസങ്ങളും ഓരോരോ പുതിയ ചോദ്യങ്ങളും ഉത്തരങ്ങളും ഉത്തരമില്ലായ്മകളും തന്നെയാണ് ..
Comments
Post a Comment