Skip to main content

Posts

സമയം കളയുന്നൊരു എഴുത്തുകൾ

അനന്തരം💔

അനന്തരം 💔 അദ്ധ്യായം 1: ഓർമ്മകളുടെ പെരുമഴക്കാലം ​ഓർമ്മകൾക്ക് ചിലപ്പോൾ വേനൽമഴയുടെ സ്വഭാവമാണ്. വറ്റിരണ്ടുവെന്ന് കരുതിയ മനസ്സിലെ ഇടവഴികളിലേക്ക്, യാതൊരു മുന്നറിയിപ്പുമില്ലാതെ അവ പെയ്തിറങ്ങും. പുറത്ത് ഗൾഫ് നഗരത്തെ വിറപ്പിച്ചുകൊണ്ട് ഒരു വലിയ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. ജനൽച്ചില്ലുകളിൽ മഴത്തുള്ളികൾ ആർത്തലച്ചു പെയ്യുന്നു. ഇരുണ്ട ആകാശത്തിന്റെ മാറിലേക്ക് കൂർത്ത മിന്നലുകൾ അമ്പുകൾ പോലെ തറഞ്ഞുകയറുന്നുണ്ട്. പ്രകൃതിയുടെ ഈ രൗദ്രഭാവത്തിലും, എന്റെ ഉള്ളിലെ എരിഞ്ഞടങ്ങാത്ത ആ പഴയ കനൽ മാത്രം കെട്ടുപോയിരുന്നില്ല. കാലം എത്രവലിയ മഞ്ഞുവീഴ്ചകളാൽ മൂടിവെക്കാൻ ശ്രമിച്ചാലും, ചില മുഖങ്ങൾ അങ്ങനെയാണ്; ഒരു നിമിഷം കൊണ്ട് ആ മഞ്ഞുരുകി പഴയ അതേ ചൂടോടെ അവ നമ്മുടെ മുന്നിൽ തെളിഞ്ഞുവരും. ​വർഷങ്ങളുടെ നീണ്ട മൗനത്തിനുശേഷം, ഇന്ന് ഞാൻ അവളെ വീണ്ടും കണ്ടു. ​സിന്ധു. ​എന്റെ ഓർമ്മകളുടെ താളുകളിൽ അവൾക്ക് ഇപ്പോഴും പഴയ ആ നാട്ടിൻപുറത്തുകാരിയുടെ മുഖമാണ്. അമ്പലപ്പറമ്പിലെ ആൽമരച്ചുവട്ടിൽ, പാതി വിടർന്ന ചെമ്പരത്തിപ്പൂവുപോലെ ധാവണിയുടുത്ത് നിന്നിരുന്നവൾ. ആരുടെയെങ്കിലും മുന്നിൽപ്പെടുമ്പോൾ അച്ഛന്റെ വിശാലമായ മുതുകിനു പിന്നിലേക്ക് ഒരു കൊച്ചുക...
Recent posts

ഓന് സൂക്കേടാണ്, ആ പെണ്ണ് പോയെ പിന്നെ ഓനാ മുറീന്ന് പുറത്തിറങ്ങിയിട്ടില്യ......Read more at: https://www.manoramaonline.com/literature/your-creatives/2021/06/11/kalam-maikkatha-ormmmakal-malayalam-short-story.html

കാലം മായ്ക്കാത്ത ഓർമ്മകൾ    രചന :അജ്മൽ തിരുന്നാവായ feedback : ajmaltheauthor@gmail ___________________________ (ചെറിയ ഇടവേളയ്ക്കു ശേഷം ഞാൻ മറ്റൊരു തുടക്കത്തിനു വേണ്ടി തുടങ്ങുന്നു )                പൂവിന്റെയിതൾ പോലെ പൊഴിയും നിൻ പുഞ്ചിരി കാണാൻ ഞാനിന്നും കാത്തിരിക്കാറുണ്ട്.......         വേനലും മഴയും ശൈത്യവുമെല്ലാം കടന്നു പോകവേ നിനക്കായ്‌ ഞാൻ കാത്തിരിക്കുബോൾ ഗോപിയേട്ടന്റെ കടയിലെ നാണിത്തള്ള പോലും പറഞ്ഞിരുന്നു... " ഓന് സൂക്കേടാണ്...ആ പെണ്ണ് പോയെ പിന്നെ ഓനാ മുറീന്ന് പുറത്തിറങ്ങിയിട്ടില്യ..."  നാട്ടുകാരുടെ സംസാരം കേട്ടു ആയിഷുമ്മയുടെ കണ്ണ് തോരാൻ നേരമില്ലായിരുന്നു.... വർഷങ്ങളുടെ കാത്തിരിപ്പിനിടയിൽ കിട്ടിയ മകനാണ്... അത് കൊണ്ട് അവർ ഏത് നേരവും പടച്ചവനോട് കണ്ണ് നിറച്ച് പ്രാർത്ഥനയിലാണ്.... അണഞ്ഞു പോയ തിരിനാളം പോലെ നീയെന്റെ മുന്നിൽ ഇരുട്ടിന്റെ പുകമറകൾ സൃഷ്ടിച്ചപ്പോൾ നിന്റെ പുഞ്ചിരിയായിരുന്നു എന്നിൽ വെളിച്ചമെകിയത്..  അന്നൊരിക്കൽ നീയെന്നോട് കൊഞ്ചിക്കൊണ്ട് പറഞ്ഞ വാക്കുകൾ ഇന്നുമെന്റെ ഇടനെഞ്ചിൽ തീക്കനൽ പോലെ എരിഞ്ഞു...

ചിലതലുകൾ ബാക്കിയാക്കിയ ഓർമ്മകൾ...

ഓർമ്മകളിൽ ജീവിക്കാൻ ഒരു പ്രത്യേക സുഖമാണ്.....തിരികെ മടങ്ങാനാകാതെ...അവയെ ദൂരെ നിന്നു കൊണ്ട്...ഒരു അപരിചിതനെ പോലെ അങ്ങനെ നോക്കി നിൽക്കാൻ...ഒരു ചെറു പുഞ്ചിരിടെയോ..അല്ലെങ്കിൽ ഒരല്പം കണ്ണുനീരോടെയോ മറ്റോ.. ഇടയ്ക്ക് മനസ്സിന്റെ വേദന പുറത്തു പറയാൻ കഴിയാതെ ആരോടും ഒന്നും മിണ്ടാതെ..ഓർമകളുടെ അടിത്തട്ടിലേക് അങ്ങ് യാത്ര ചെയ്യും...ഒരു നിമിഷമെങ്കിലും ആ ഓർമ്മകളിൽ ജീവിക്കാൻ.... ചിതയിൽ എരിഞ്ഞു തീരുന്ന ചിന്തകളെ പോലെ...എരിഞ്ഞു തീരുന്ന ഓർമകളും Aju

പ്രണയവിലാസം (2023)

#പ്രണയവിലാസം പ്രിയപ്പെട്ടവരെ കാണാതാവുമ്പോൾ ഉള്ള തിരച്ചിലുകൾക്കെല്ലാം ഒരേ സ്വഭാവവും ഛായയും അതിലെല്ലാം ഒരേ ചോദ്യങ്ങളും ആണെന്ന് തോന്നാറുണ്ട്.. എവിടെപ്പോയി എന്ന സംശയമോ .. ഇനിയെപ്പോ കാണുമെന്ന തോന്നലോ .. ഇനിയെല്ലാം പഴയപോലെയാവുമോയെന്ന ആധിയോ .. കൂടെയുണ്ടായിരുന്നപ്പോൾ കാണാത്തത് എന്തൊക്കെയായിരുന്നുവെന്ന തിരിച്ചറിവോ .. എന്ത് വന്നാലും അവിടെത്തന്നെ ഉണ്ടാവുമെന്നൊരു ഉറപ്പിനി മനസ്സിൽ വെക്കാനാവില്ലല്ലോ എന്ന ആശങ്കയോ .. ഇനിയാരെങ്കിലും ഇതുപോലെ പകുതിവഴിക്കു വെച്ച് ഇറങ്ങിപോവുമോ എന്ന പേടിയോ .. ഒരു ചുവരിന്റെ അപ്പുറത്ത്‌ ആ ആൾ ഇല്ലേ എന്ന ഉൾവിളിയോ .. പിന്നെയും എന്തൊക്കെയോ.. മരണവീട്ടിലെ പിറ്റേ ദിവസവും, പിന്നീടങ്ങോട്ടുള്ള എല്ലാം ദിവസങ്ങളും ഓരോരോ പുതിയ ചോദ്യങ്ങളും ഉത്തരങ്ങളും ഉത്തരമില്ലായ്മകളും തന്നെയാണ് .. ഈ പൂച്ചയെ പോലെ ആ വീട്ടിൽ ഉള്ളവരും ബോധപൂർവമോ അല്ലാതെയോ എന്തൊക്കെയോ തിരഞ്ഞുകൊണ്ടേ ഇരിക്കുമെന്നും തോന്നുന്നുണ്ട്..

ചിതയിൽ എരിഞ്ഞു തീരുന്ന ചിന്തകൾ 💔

ഓർമ്മകൾ എന്നെ ചിലപ്പോഴൊക്കെ വേദനിപ്പിക്കാറുണ്ട്...ചിലപ്പോൾ ചിന്തിപ്പിക്കാറുമുണ്ട് ...മനസ്സിന്റെ ആഴക്കടലിൽ മുങ്ങിതാഴുന്ന...നൊമ്പരങ്ങൾക്കിടയിൽ ചില നല്ല ഓർമ്മകൾ മാത്രം എന്നെ നോക്കി പുഞ്ചിരിക്കാറുണ്ട്  💔... ചിതയിലെരിഞ്ഞ ചിന്തകൾ...

ജീവിക്കാൻ കൊതിക്കുന്ന ഓർമ്മകൾ....

ഓർമ്മകളിൽ ജീവിക്കാൻ ഒരു പ്രത്യേക സുഖമാണ്....തിരികെ മടങ്ങാനാകാതെ...അവയെ ദൂരെ നിന്നു കൊണ്ട്...ഒരു അപരിചിതനെ പോലെ അങ്ങനെ...ഒരു ചെറു പുഞ്ചിരിടെയോ..അല്ലെങ്കി ഒരല്പം കണ്ണുനീരോടെയോ മറ്റോ.. ഇടയ്ക്ക് മനസ്സിന്റെ വേദന പുറത്തു പറയാൻ കഴിയാതെ ആരോടും ഒന്നും മിണ്ടാതെ..ഓർമകളുടെ അടിത്തട്ടിലേക് അങ്ങ് യാത്ര ചെയ്യും...ഒരു നിമിഷമെങ്കിലും ആ ഓർമ്മകളിൽ ജീവിക്കാൻ....

നൊമ്പരങ്ങൾ

ആഗ്രഹങ്ങൾക്കും തീരുമാനങ്ങൾക്കപ്പുറത്തേക്കും വിധിയെന്ന വാക്കിന് വലിയ പ്രാധാന്യമുണ്ടെണ്ടെന്ന് അറിഞ്ഞപ്പോഴേക്കും....മനസ്സ് കൈവിട്ടു പോയിരുന്നു... ✍️അജു തിരുന്നാവായ