Skip to main content

Posts

Showing posts from September, 2024

ഓന് സൂക്കേടാണ്, ആ പെണ്ണ് പോയെ പിന്നെ ഓനാ മുറീന്ന് പുറത്തിറങ്ങിയിട്ടില്യ......Read more at: https://www.manoramaonline.com/literature/your-creatives/2021/06/11/kalam-maikkatha-ormmmakal-malayalam-short-story.html

കാലം മായ്ക്കാത്ത ഓർമ്മകൾ    രചന :അജ്മൽ തിരുന്നാവായ feedback : ajmaltheauthor@gmail ___________________________ (ചെറിയ ഇടവേളയ്ക്കു ശേഷം ഞാൻ മറ്റൊരു തുടക്കത്തിനു വേണ്ടി തുടങ്ങുന്നു )                പൂവിന്റെയിതൾ പോലെ പൊഴിയും നിൻ പുഞ്ചിരി കാണാൻ ഞാനിന്നും കാത്തിരിക്കാറുണ്ട്.......         വേനലും മഴയും ശൈത്യവുമെല്ലാം കടന്നു പോകവേ നിനക്കായ്‌ ഞാൻ കാത്തിരിക്കുബോൾ ഗോപിയേട്ടന്റെ കടയിലെ നാണിത്തള്ള പോലും പറഞ്ഞിരുന്നു... " ഓന് സൂക്കേടാണ്...ആ പെണ്ണ് പോയെ പിന്നെ ഓനാ മുറീന്ന് പുറത്തിറങ്ങിയിട്ടില്യ..."  നാട്ടുകാരുടെ സംസാരം കേട്ടു ആയിഷുമ്മയുടെ കണ്ണ് തോരാൻ നേരമില്ലായിരുന്നു.... വർഷങ്ങളുടെ കാത്തിരിപ്പിനിടയിൽ കിട്ടിയ മകനാണ്... അത് കൊണ്ട് അവർ ഏത് നേരവും പടച്ചവനോട് കണ്ണ് നിറച്ച് പ്രാർത്ഥനയിലാണ്.... അണഞ്ഞു പോയ തിരിനാളം പോലെ നീയെന്റെ മുന്നിൽ ഇരുട്ടിന്റെ പുകമറകൾ സൃഷ്ടിച്ചപ്പോൾ നിന്റെ പുഞ്ചിരിയായിരുന്നു എന്നിൽ വെളിച്ചമെകിയത്..  അന്നൊരിക്കൽ നീയെന്നോട് കൊഞ്ചിക്കൊണ്ട് പറഞ്ഞ വാക്കുകൾ ഇന്നുമെന്റെ ഇടനെഞ്ചിൽ തീക്കനൽ പോലെ എരിഞ്ഞു...

ചിലതലുകൾ ബാക്കിയാക്കിയ ഓർമ്മകൾ...

ഓർമ്മകളിൽ ജീവിക്കാൻ ഒരു പ്രത്യേക സുഖമാണ്.....തിരികെ മടങ്ങാനാകാതെ...അവയെ ദൂരെ നിന്നു കൊണ്ട്...ഒരു അപരിചിതനെ പോലെ അങ്ങനെ നോക്കി നിൽക്കാൻ...ഒരു ചെറു പുഞ്ചിരിടെയോ..അല്ലെങ്കിൽ ഒരല്പം കണ്ണുനീരോടെയോ മറ്റോ.. ഇടയ്ക്ക് മനസ്സിന്റെ വേദന പുറത്തു പറയാൻ കഴിയാതെ ആരോടും ഒന്നും മിണ്ടാതെ..ഓർമകളുടെ അടിത്തട്ടിലേക് അങ്ങ് യാത്ര ചെയ്യും...ഒരു നിമിഷമെങ്കിലും ആ ഓർമ്മകളിൽ ജീവിക്കാൻ.... ചിതയിൽ എരിഞ്ഞു തീരുന്ന ചിന്തകളെ പോലെ...എരിഞ്ഞു തീരുന്ന ഓർമകളും Aju