പല ഓർമ്മകൾ മനസ്സിനെ വേട്ടയാടാറുണ്ടെങ്കിലും...കുഞ്ഞിലേ മുത്തശ്ശിയോർമ്മകൾക്ക് ഒരു പ്രേത്യേക സുഖമാണ്... പഴകിയ വീഞ്ഞു കുപ്പിപോലെ മനസ്സിന്റെ അകത്തളത്തിൽ അങ്ങനെ പൊടിപിടിച്ചു കിടക്കുന്തോറും...അതിന്റെ വീര്യം കൂടിക്കൊണ്ടിരിക്കും... അമ്പിളിയമ്മാവനെ കാണിച്ചു ചോറു തന്നതും..രാത്രിയിലെ കഥ പറച്ചിലും...അമ്മയുടെ തല്ലു വാങ്ങിവരുമ്പോൾ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചതും...കരച്ചിൽ നിർത്താൻ കൽക്കണ്ടം തന്നതും...എല്ലാം ഇന്നൊരു ഓർമയാണ്...തിരികെ കിട്ടാത്ത നിധി പോലൊരു ഓർമ്മ... വർഷങ്ങൾ കടന്നു പോകവേ ഞാനെന്ന മനുഷ്യൻ തിരിച്ചറിഞ്ഞ യാഥാർഥ്യം.. ✍️അജ്മൽ തിരുന്നാവായ
എഴുത്തെന്ന മായാ ലോകത്തേക്ക് എന്നെ കൈ പിടിച്ച് കൊണ്ട് വന്ന എൻ്റെ ഗുരുക്കന്മാർക്ക് ഒരായിരം നന്ദി