Skip to main content

ഒരു മുത്തശ്ശി ഓർമ്മകൾ

പല ഓർമ്മകൾ മനസ്സിനെ വേട്ടയാടാറുണ്ടെങ്കിലും...കുഞ്ഞിലേ മുത്തശ്ശിയോർമ്മകൾക്ക് ഒരു പ്രേത്യേക സുഖമാണ്... പഴകിയ വീഞ്ഞു കുപ്പിപോലെ മനസ്സിന്റെ അകത്തളത്തിൽ അങ്ങനെ പൊടിപിടിച്ചു കിടക്കുന്തോറും...അതിന്റെ വീര്യം കൂടിക്കൊണ്ടിരിക്കും... അമ്പിളിയമ്മാവനെ കാണിച്ചു ചോറു തന്നതും..രാത്രിയിലെ കഥ പറച്ചിലും...അമ്മയുടെ തല്ലു വാങ്ങിവരുമ്പോൾ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചതും...കരച്ചിൽ നിർത്താൻ കൽക്കണ്ടം തന്നതും...എല്ലാം ഇന്നൊരു ഓർമയാണ്...തിരികെ കിട്ടാത്ത നിധി പോലൊരു ഓർമ്മ...
വർഷങ്ങൾ കടന്നു പോകവേ ഞാനെന്ന മനുഷ്യൻ തിരിച്ചറിഞ്ഞ യാഥാർഥ്യം..
✍️അജ്മൽ തിരുന്നാവായ

Comments

Popular posts from this blog

ഓന് സൂക്കേടാണ്, ആ പെണ്ണ് പോയെ പിന്നെ ഓനാ മുറീന്ന് പുറത്തിറങ്ങിയിട്ടില്യ......Read more at: https://www.manoramaonline.com/literature/your-creatives/2021/06/11/kalam-maikkatha-ormmmakal-malayalam-short-story.html

കാലം മായ്ക്കാത്ത ഓർമ്മകൾ    രചന :അജ്മൽ തിരുന്നാവായ feedback : ajmaltheauthor@gmail ___________________________ (ചെറിയ ഇടവേളയ്ക്കു ശേഷം ഞാൻ മറ്റൊരു തുടക്കത്തിനു വേണ്ടി തുടങ്ങുന്നു )                പൂവിന്റെയിതൾ പോലെ പൊഴിയും നിൻ പുഞ്ചിരി കാണാൻ ഞാനിന്നും കാത്തിരിക്കാറുണ്ട്.......         വേനലും മഴയും ശൈത്യവുമെല്ലാം കടന്നു പോകവേ നിനക്കായ്‌ ഞാൻ കാത്തിരിക്കുബോൾ ഗോപിയേട്ടന്റെ കടയിലെ നാണിത്തള്ള പോലും പറഞ്ഞിരുന്നു... " ഓന് സൂക്കേടാണ്...ആ പെണ്ണ് പോയെ പിന്നെ ഓനാ മുറീന്ന് പുറത്തിറങ്ങിയിട്ടില്യ..."  നാട്ടുകാരുടെ സംസാരം കേട്ടു ആയിഷുമ്മയുടെ കണ്ണ് തോരാൻ നേരമില്ലായിരുന്നു.... വർഷങ്ങളുടെ കാത്തിരിപ്പിനിടയിൽ കിട്ടിയ മകനാണ്... അത് കൊണ്ട് അവർ ഏത് നേരവും പടച്ചവനോട് കണ്ണ് നിറച്ച് പ്രാർത്ഥനയിലാണ്.... അണഞ്ഞു പോയ തിരിനാളം പോലെ നീയെന്റെ മുന്നിൽ ഇരുട്ടിന്റെ പുകമറകൾ സൃഷ്ടിച്ചപ്പോൾ നിന്റെ പുഞ്ചിരിയായിരുന്നു എന്നിൽ വെളിച്ചമെകിയത്..  അന്നൊരിക്കൽ നീയെന്നോട് കൊഞ്ചിക്കൊണ്ട് പറഞ്ഞ വാക്കുകൾ ഇന്നുമെന്റെ ഇടനെഞ്ചിൽ തീക്കനൽ പോലെ എരിഞ്ഞു...

അനന്തരം💔

അനന്തരം 💔 അദ്ധ്യായം 1: ഓർമ്മകളുടെ പെരുമഴക്കാലം ​ഓർമ്മകൾക്ക് ചിലപ്പോൾ വേനൽമഴയുടെ സ്വഭാവമാണ്. വറ്റിരണ്ടുവെന്ന് കരുതിയ മനസ്സിലെ ഇടവഴികളിലേക്ക്, യാതൊരു മുന്നറിയിപ്പുമില്ലാതെ അവ പെയ്തിറങ്ങും. പുറത്ത് ഗൾഫ് നഗരത്തെ വിറപ്പിച്ചുകൊണ്ട് ഒരു വലിയ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. ജനൽച്ചില്ലുകളിൽ മഴത്തുള്ളികൾ ആർത്തലച്ചു പെയ്യുന്നു. ഇരുണ്ട ആകാശത്തിന്റെ മാറിലേക്ക് കൂർത്ത മിന്നലുകൾ അമ്പുകൾ പോലെ തറഞ്ഞുകയറുന്നുണ്ട്. പ്രകൃതിയുടെ ഈ രൗദ്രഭാവത്തിലും, എന്റെ ഉള്ളിലെ എരിഞ്ഞടങ്ങാത്ത ആ പഴയ കനൽ മാത്രം കെട്ടുപോയിരുന്നില്ല. കാലം എത്രവലിയ മഞ്ഞുവീഴ്ചകളാൽ മൂടിവെക്കാൻ ശ്രമിച്ചാലും, ചില മുഖങ്ങൾ അങ്ങനെയാണ്; ഒരു നിമിഷം കൊണ്ട് ആ മഞ്ഞുരുകി പഴയ അതേ ചൂടോടെ അവ നമ്മുടെ മുന്നിൽ തെളിഞ്ഞുവരും. ​വർഷങ്ങളുടെ നീണ്ട മൗനത്തിനുശേഷം, ഇന്ന് ഞാൻ അവളെ വീണ്ടും കണ്ടു. ​സിന്ധു. ​എന്റെ ഓർമ്മകളുടെ താളുകളിൽ അവൾക്ക് ഇപ്പോഴും പഴയ ആ നാട്ടിൻപുറത്തുകാരിയുടെ മുഖമാണ്. അമ്പലപ്പറമ്പിലെ ആൽമരച്ചുവട്ടിൽ, പാതി വിടർന്ന ചെമ്പരത്തിപ്പൂവുപോലെ ധാവണിയുടുത്ത് നിന്നിരുന്നവൾ. ആരുടെയെങ്കിലും മുന്നിൽപ്പെടുമ്പോൾ അച്ഛന്റെ വിശാലമായ മുതുകിനു പിന്നിലേക്ക് ഒരു കൊച്ചുക...

ചിതയിൽ എരിഞ്ഞു തീരുന്ന ചിന്തകൾ 💔

ഓർമ്മകൾ എന്നെ ചിലപ്പോഴൊക്കെ വേദനിപ്പിക്കാറുണ്ട്...ചിലപ്പോൾ ചിന്തിപ്പിക്കാറുമുണ്ട് ...മനസ്സിന്റെ ആഴക്കടലിൽ മുങ്ങിതാഴുന്ന...നൊമ്പരങ്ങൾക്കിടയിൽ ചില നല്ല ഓർമ്മകൾ മാത്രം എന്നെ നോക്കി പുഞ്ചിരിക്കാറുണ്ട്  💔... ചിതയിലെരിഞ്ഞ ചിന്തകൾ...