Skip to main content

ഒക്ടോബറിലെ ഒരു സായാഹ്നം

ഒക്ടോബറിലെ ഒരു സായാഹ്നത്തിലായിരുന്നു..അവളെന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്...ഈറൻ നിലാവിൻ അവളുടെ തിളങ്ങി ..എന്നിൽ സന്തോഷത്തിന്റെ തിരമാലകൾ അലതല്ലി...വേനലും വസന്തവും കടന്നു പോയി...ഒടുവിൽ യാത്രപോലും ചോദിക്കാതെ ഒക്ടോബറിലെ ഏതോ ഒരു സായാഹ്നത്തിൽ അവളെന്നെ വിട്ട് ഈ ലോകത്തെ വിട്ടു തന്നെ പോയി...മങ്ങിയ ഓർമ്മകൾ ഞാൻ ഇടയ്ക്ക് പൊടി തട്ടിയെടും എനിക്ക് മാത്രം സമ്മാനിച്ച ഓർമകളെ താലോലിക്കാൻ...

✍️ അജ്മൽ തിരുന്നാവായ 

Comments

Popular posts from this blog

ഓന് സൂക്കേടാണ്, ആ പെണ്ണ് പോയെ പിന്നെ ഓനാ മുറീന്ന് പുറത്തിറങ്ങിയിട്ടില്യ......Read more at: https://www.manoramaonline.com/literature/your-creatives/2021/06/11/kalam-maikkatha-ormmmakal-malayalam-short-story.html

കാലം മായ്ക്കാത്ത ഓർമ്മകൾ    രചന :അജ്മൽ തിരുന്നാവായ feedback : ajmaltheauthor@gmail ___________________________ (ചെറിയ ഇടവേളയ്ക്കു ശേഷം ഞാൻ മറ്റൊരു തുടക്കത്തിനു വേണ്ടി തുടങ്ങുന്നു )                പൂവിന്റെയിതൾ പോലെ പൊഴിയും നിൻ പുഞ്ചിരി കാണാൻ ഞാനിന്നും കാത്തിരിക്കാറുണ്ട്.......         വേനലും മഴയും ശൈത്യവുമെല്ലാം കടന്നു പോകവേ നിനക്കായ്‌ ഞാൻ കാത്തിരിക്കുബോൾ ഗോപിയേട്ടന്റെ കടയിലെ നാണിത്തള്ള പോലും പറഞ്ഞിരുന്നു... " ഓന് സൂക്കേടാണ്...ആ പെണ്ണ് പോയെ പിന്നെ ഓനാ മുറീന്ന് പുറത്തിറങ്ങിയിട്ടില്യ..."  നാട്ടുകാരുടെ സംസാരം കേട്ടു ആയിഷുമ്മയുടെ കണ്ണ് തോരാൻ നേരമില്ലായിരുന്നു.... വർഷങ്ങളുടെ കാത്തിരിപ്പിനിടയിൽ കിട്ടിയ മകനാണ്... അത് കൊണ്ട് അവർ ഏത് നേരവും പടച്ചവനോട് കണ്ണ് നിറച്ച് പ്രാർത്ഥനയിലാണ്.... അണഞ്ഞു പോയ തിരിനാളം പോലെ നീയെന്റെ മുന്നിൽ ഇരുട്ടിന്റെ പുകമറകൾ സൃഷ്ടിച്ചപ്പോൾ നിന്റെ പുഞ്ചിരിയായിരുന്നു എന്നിൽ വെളിച്ചമെകിയത്..  അന്നൊരിക്കൽ നീയെന്നോട് കൊഞ്ചിക്കൊണ്ട് പറഞ്ഞ വാക്കുകൾ ഇന്നുമെന്റെ ഇടനെഞ്ചിൽ തീക്കനൽ പോലെ എരിഞ്ഞു...

അനന്തരം💔

അനന്തരം 💔 അദ്ധ്യായം 1: ഓർമ്മകളുടെ പെരുമഴക്കാലം ​ഓർമ്മകൾക്ക് ചിലപ്പോൾ വേനൽമഴയുടെ സ്വഭാവമാണ്. വറ്റിരണ്ടുവെന്ന് കരുതിയ മനസ്സിലെ ഇടവഴികളിലേക്ക്, യാതൊരു മുന്നറിയിപ്പുമില്ലാതെ അവ പെയ്തിറങ്ങും. പുറത്ത് ഗൾഫ് നഗരത്തെ വിറപ്പിച്ചുകൊണ്ട് ഒരു വലിയ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. ജനൽച്ചില്ലുകളിൽ മഴത്തുള്ളികൾ ആർത്തലച്ചു പെയ്യുന്നു. ഇരുണ്ട ആകാശത്തിന്റെ മാറിലേക്ക് കൂർത്ത മിന്നലുകൾ അമ്പുകൾ പോലെ തറഞ്ഞുകയറുന്നുണ്ട്. പ്രകൃതിയുടെ ഈ രൗദ്രഭാവത്തിലും, എന്റെ ഉള്ളിലെ എരിഞ്ഞടങ്ങാത്ത ആ പഴയ കനൽ മാത്രം കെട്ടുപോയിരുന്നില്ല. കാലം എത്രവലിയ മഞ്ഞുവീഴ്ചകളാൽ മൂടിവെക്കാൻ ശ്രമിച്ചാലും, ചില മുഖങ്ങൾ അങ്ങനെയാണ്; ഒരു നിമിഷം കൊണ്ട് ആ മഞ്ഞുരുകി പഴയ അതേ ചൂടോടെ അവ നമ്മുടെ മുന്നിൽ തെളിഞ്ഞുവരും. ​വർഷങ്ങളുടെ നീണ്ട മൗനത്തിനുശേഷം, ഇന്ന് ഞാൻ അവളെ വീണ്ടും കണ്ടു. ​സിന്ധു. ​എന്റെ ഓർമ്മകളുടെ താളുകളിൽ അവൾക്ക് ഇപ്പോഴും പഴയ ആ നാട്ടിൻപുറത്തുകാരിയുടെ മുഖമാണ്. അമ്പലപ്പറമ്പിലെ ആൽമരച്ചുവട്ടിൽ, പാതി വിടർന്ന ചെമ്പരത്തിപ്പൂവുപോലെ ധാവണിയുടുത്ത് നിന്നിരുന്നവൾ. ആരുടെയെങ്കിലും മുന്നിൽപ്പെടുമ്പോൾ അച്ഛന്റെ വിശാലമായ മുതുകിനു പിന്നിലേക്ക് ഒരു കൊച്ചുക...

ചിതയിൽ എരിഞ്ഞു തീരുന്ന ചിന്തകൾ 💔

ഓർമ്മകൾ എന്നെ ചിലപ്പോഴൊക്കെ വേദനിപ്പിക്കാറുണ്ട്...ചിലപ്പോൾ ചിന്തിപ്പിക്കാറുമുണ്ട് ...മനസ്സിന്റെ ആഴക്കടലിൽ മുങ്ങിതാഴുന്ന...നൊമ്പരങ്ങൾക്കിടയിൽ ചില നല്ല ഓർമ്മകൾ മാത്രം എന്നെ നോക്കി പുഞ്ചിരിക്കാറുണ്ട്  💔... ചിതയിലെരിഞ്ഞ ചിന്തകൾ...