രചന :- അജ്മൽ തിരുന്നാവായ
Part :- 1
<><><><><><><><><><><><><><>
( വീണ്ടുമൊരു ഇടവേളകൾക്ക് ശേഷം മറ്റൊരു സ്റ്റോറിയുമായി ഞാൻ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് വരുകയാണ് കഴിഞ്ഞ സ്റ്റോറികൾക്ക് നിങ്ങൾ തന്ന സപ്പോർട്ട് ഇതിനും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു കൂടുതൽ പറഞ്ഞു ബോറടിപ്പിക്കുന്നില്ല തുടങ്ങാം.. . )
'". ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ് ""
```°°°°°°°°°°°°°°°°°°°°°°°°°°°°°°°°°```
" നമുക്ക് പിരിയാം സുമി നിന്നെ ഈ കോലത്തിൽ എനിക്ക് കാണാൻ കഴിയുന്നില്ല പെണ്ണെ "
" ഇക്കാ ഇങ്ങള് ഇങ്ങനെയൊന്നും പറയല്ലേ അതെനിക്ക് സഹിക്കാൻ പറ്റൂല ഇങ്ങളുംകൂടി ഇല്ലെങ്കിൽ ഞാൻ..ഞാൻ പിന്നെ ജീവിച്ചിരിക്കൂല ഇക്കാ.."
" പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത് പെണ്ണെ അവരുടെ തല്ലു കൊള്ളാൻ ഞാൻ നിന്നെ അവരുടെ മുന്നിലേക്ക് ഇട്ടു കൊടുക്കണോ..പറ നീ "
" ഇല്ല ഇക്കാ അതൊന്നും എനിക്കോരു പ്രശ്നമല്ല ന്റെ ഇക്കാക് വേണ്ടി ഞാൻ എന്തും സഹിക്കും ഒരു നാളെങ്കിലും ഇക്കാന്റെ മഹറിന്റെ അവകാശിയായി ജീവിക്കണം പിന്നെ ഞാൻ മരിച്ചാലും കുഴപ്പമില്ല പക്ഷെ ഒരുനാളെങ്കിലും ഇൻക് ഇക്കാന്റെ കൂടെ ജീവിക്കണം.."
" പക്ഷേ എനിക്കതൊന്നും കണ്ടു നിൽക്കാൻ കഴിയൂല പെണ്ണെ പിന്നെ വയ്യാത്ത നിന്റെ ഉമ്മാന്റെ മുഖം മനസ്സിൽ വരുന്നതുകൊണ്ടാണ് അല്ലെങ്കിൽ ഞാനിങ്ങനെ നിന്നെ കാണാൻ വരില്ലായിരുന്നു നിന്റെ വാപ്പ നോക്കി നിൽക്കെ ഞാൻ വിളിച്ചിറക്കി കൊണ്ടുവരുമായിരുന്നു...അല്ലാതെ അവരുടെ ഉപദ്രവങ്ങളുടെ മുന്നിലേക്ക് നിന്നെ ഇട്ടുകൊടുത്തു ഒരു നോക്കുകുത്തി പോലെ ഇങ്ങനെ നില്‍ക്കില്ലായിരുന്നു "
" ഇക്കാ ഇതൊക്കെ നമ്മുടെ വിഷയം അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതല്ലല്ലോ ചെറുപ്പം മുതൽ എനിക്ക് ശീലമായതല്ലേ അതോണ്ട് ഇക്ക ക്ഷമിച്ചു നില്കി എല്ലാം ഒന്നു ശരിയാകും വരെ "
" അതെനിക്ക് അറിയാടി പെണ്ണെ നീ എനിക്ക് വേണ്ടി എല്ലാം സഹിക്കുമെന്ന് പക്ഷെ അതൊന്നും ഇൻക് സഹിക്കാൻ പറ്റൂല. ന്റെ പെണ്ണിന് നോവുമ്പോൾ തളരുന്നത് ഞാനാണ്
അതുകൊണ്ടാണ് ഞാൻ പറഞ്ഞത് നിന്റെ നന്മക്ക് വേണ്ടി നീ എന്നെ മറക്കണമെന്ന് എന്നിട്ട് അവര് പറഞ്ഞ കാല്യാണത്തിന് സമ്മതിക്കണമെന്നു..."
അവളുടെ നല്ലതിന് ഞാനത് പറഞ്ഞു തീർന്നപ്പോഴേക്കും അവളെന്റെ വാ പൊത്തി...
" ഇനി ഇക്ക ഇതിനെ പറ്റി മിണ്ടിപ്പോകരുത് ഇങ്ങക്ക് വേറെന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞോളി അല്ലെങ്കിൽ ഞാൻ പോവാണ്...."
" എന്നാലും സുമി നിന്റെ അവസ്ഥ അറിഞ്ഞതുകൊണ്ടാണ് ഞാൻ പറയുന്നത് നീ ഒന്ന് ആലോചിച്ചു നോക്ക്...."
" ആലോചിക്കാൻ ഒന്നുല്ല ഈ കഴുത്തിൽ ഒരു മഹർ വീഴുന്നുണ്ടെങ്കിൽ അതെന്റെ ഈ ഇക്കൂസിന്റെ മഹറായിരിക്കും മറിച്ചാണെങ്കിൽ അതെന്റെ ജീവനില്ലാത്ത ശരീരത്തിൽ മാത്രമായിരിക്കും....."
" പാത്തൂസെ....."
" അതെ ഇക്കാ ഇങ്ങളില്ലാതെ ഈ പൊട്ടിപ്പെണ്ണിനെന്ത് ജീവിതം ഇക്കയില്ലെങ്കിൽ ഒരു മുഴം കയറിലാങ്ങു തീർക്കും ഈ പാഴ് ജന്മം..."
ഇടറിയ സ്വരത്തിൽ അവളതു പറഞ്ഞു തീർന്നപ്പോഴേക്കും പെട്ടെന്നായിരുന്നു അടുക്കളയിൽ നിന്നും അവളുടെ അമ്മായീടെ വിളി വന്നത്...
" സുമീ ... എടി സുമീ.... ഈ ദജ്ജാൽ ഇതെവിടെ പോയി കിടക്കാണ്... ഈ ഇടയായി കുറച് അഹങ്കാരം കൂടീക്ണ് പെണ്ണിന് ഇനി തിന്നാൻ നേരത്തു ഇങ്ങോട്ട് വരട്ടെ...... പട്ടിണി കിടത്തും ഞാനിന്ന്.."
" ആ അമ്മായി ഞാൻ ഇവടെ ഇണ്ട് സനന്റെ ഡ്രസ്സ് എടുക്കാൻ വന്നതാണ് "
" ഇക്കാ ഇങ്ങള് പൊയ്‌ക്കോളി ഇനി അമ്മായി ഇതു കണ്ടാൽ തീർന്നു ഇക്കാ കാര്യം.."
ഇത്രയും പറഞ്ഞു തിരിഞ്ഞു നടക്കാനൊരുങ്ങിയ അവളുടെ കൈ പിടിച്ചു എന്റെ നെഞ്ചിൽ വച്ചു കൊണ്ട് പറഞ്ഞു
" ഇല്ലടി പെണ്ണെ ഇല്ല നിന്റെ ഈ ജീവിതം അത് മറ്റൊരാളുടെ ആട്ടും തുപ്പും കേട്ടു ഒരു വേലക്കാരിയെ പോലെ അവരുടെ കാല്കീഴില് അഴിയെണ്ണി തീർക്കാൻ വിടില്ല ഞാൻ നിന്നെ, ഈ സ്നേഹം അത് ഈ നെഞ്ചിലെ താളം നിലക്കുവോളം എനിക്ക് അനുഭവിക്കണം കാത്തിരിക്കാം പെണ്ണെ നമ്മളൊന്നാകുന്ന ആ നിമിഷത്തിനു വേണ്ടി നിന്റെ കഴുത്തിൽ ഈ ഞാൻ തന്നെ മഹർ ചാർത്തും ഞാൻ വാക്ക് തരുന്നു... "
അതിനു മറുപടിയായി അവന്റെ നെഞ്ചിലേക്കവൾ ചാഞ്ഞു
@@@@@@@@@@@@@@@@@@@
" നേരത്തെ കൊണ്ടുവന്ന പേഷ്യന്റിന്റെ ആരെങ്കിലുമുണ്ടോ ഇവിടെ? "
ചിന്തകളിലാണ്ടു പോയ സുമിയെ ഞെട്ടിച്ചു കൊണ്ടായിരുന്നു നഴ്സിന്റെ പെട്ടെന്നുള്ള ചോദ്യം വന്നത്
മരവിച്ച മനസ്സുമായി ഐസിയുവിനു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ നിന്നിരുന്ന സുമി വെപ്രാളത്തോടു കൂടെ നഴ്സിന്റെ അടുത്തേക്ക് ചെന്നു.......
ഇത്രയും എഴുതിയ ആ ഡയറിയെടുത്തു ഷംന നേരെ പോയത് ജേഷ്ട്ടന്റെ അടുത്തേക്കായിരുന്നു.....
....... ......
റൂമിൽ കാര്യമായി എന്തോ എഴുതിക്കൊണ്ടിരുന്നപ്പോഴാണ് അവന്റെ പെങ്ങൾ ആ ഡയറിയുമായി വന്നത്
" ഇക്കാക്ക ഇതിന്റെ ബാക്കി എവടെ ഇങ്ങള് എന്തെ ഫുള്ള് എഴുതാഞ്ഞത്?"
" ഏതിന്റെ ബാക്കിയാടി ചോയ്ക്കണത് അക്കൗണ്ടാണെങ്കിൽ നീ തന്നെ എഴുതിയാൽ മതി എന്നെക്കൊണ്ട് വയ്യ ഇയ്യ് മിനിഞ്ഞാന്ന് തന്ന അക്കൗണ്ട് ചെയ്യാൻ ഇരുന്നിട്ട് എനിക്ക് ഓഫീസിലേക്കുള്ള വർക്ക് ചെയ്യാൻ പറ്റിയിട്ടില്ല അപ്പഴാണ് നിന്റെ ഈ അക്കൗണ്ട് ഇയ്യോന്നു മിണ്ടാതെ പോയെ എനിക്ക് തന്നെ നാളത്തേക്ക് ഇഷ്ട്ടം പോലെ വർക്ക് ഉണ്ട് "
അവളെ നോക്കാതെ തന്റെ വർക്കിൽ ശ്രദ്ധിച്ചുകൊണ്ടവൻ മറുപടി പറഞ്ഞു
" അതല്ല ഇക്കാക്ക ഇങ്ങോട്ട് നോക്കി ഇതിന്റെ ബാക്കിയാണ് ഇങ്ങളോട് ചോയ്ച്ചത്.. "
അടുത്ത ദിവസത്തേക്ക് അത്യാവശ്യമായി തീർക്കാനുള്ള വർക്ക് ചെയ്യുന്നതിനിടയിലാണ് പെങ്ങൾ കാണിച്ച ഡയറി ഞാൻ കാണുന്നത്...
പെട്ടെന്ന് അവളുടെ കയ്യിൽ ആ ഡയറി കണ്ടപ്പോഴെനിക്കൊരു ഷോക്കായി കാരണം ഒരുപാട് തിരഞ്ഞിട്ടും കിട്ടാത്ത ആ ഡയറി അവളുടെ കയ്യിലിരിക്കുന്നു.
പരിഭ്രമം മറച്ചു കൊണ്ട് അവളോട് പറഞ്ഞു
" എടി പോത്തേ അത് ഞാൻ പണ്ട് കോളേജിൽ നിന്ന് സസ്പെന്ഷന് കിട്ടി ഇവടെ രണ്ട് മാസം ഇരുന്നില്ലേ അപ്പൊ എഴുതിയതാ പിന്നെ സസ്പെന്ഷന് കഴിഞ്ഞു കോളേജിൽ പോക്ക് തുടങ്ങിയപ്പോൾ എഴുതാനുള്ള ആ ഫ്ലോ അങ്ങു പോയി പിന്നീട് ഞാൻ അതിലേക്കു തിരിഞ്ഞു നോക്കിയിട്ടില്ല.. "
" ഇങ്ങള് വല്ലാത്ത ചതിയാ ചെയ്തത് ഇങ്ങക്ക് ഇത് ഫുള്ളായി എഴുതിക്കൂടാർന്നോ.....ശേ ഇനിയിപ്പോ ഇതിന്റെ ബാക്കി അറിയാഞ്ഞിട്ടു ആകെ ഒരു വെപ്രാളം .... "
" നിന്നോട് ഞാൻ പറഞ്ഞോ എന്റെ ഡയറി ഞാനറിയാതെ എടുത്തു വായിക്കാൻ ഇതാണ് ഞാൻ ഇടക്ക് പറയുന്നത് നിനക്ക് LKG കുട്ടികളുടെ ബുദ്ധി പോലുമില്ലെന്ന്... "
" LKG കുട്ടി ഇങ്ങളെ കെട്ടിയോളാണ് ഞാനല്ല ഇങ്ങക്കാണ് അവരുടെ ബുദ്ധി പോലും ഇല്ലാത്തത്... "
" കൂടുതൽ നിന്ന് ചിലക്കാതെ ആ ഡയറി ഇവടെ വച്ചിട്ട് പോടി.. "
" അല്ലങ്കിലും ഇങ്ങളെ ഒണക്ക ഡയറി ഇൻക് മാണ്ട ഇങ്ങള് തന്നെ ഇട്തോളി.. "
" ഇനിയും വാ ട്ടാ എന്റെ റൂമിൽ കേറി തപ്പാൻ അപ്പൊ ഞാൻ ശരിയാക്കിതരണ്ട്..."
" അയ്നാരാ ഇനി ഇങ്ങളെ റൂമിൽ കേറി തപ്പുന്നത് വല്ല്യ വർത്താനം പറയാതെ ഇങ്ങള് ഇങ്ങളെ പണി നോക്കി.."
അവൾ ആ ഡയറി ടേബിളിൽ വച്ചു പോയതിനു ശേഷം വീണ്ടും ഞാൻ എന്റെ വർക്കിലേക്ക് തിരിഞ്ഞു പക്ഷെ..
വർക്ക് ചെയ്യുന്നതിന്റെയിടക്ക് എന്തോ അറിയാതെ ആ ഡയറിയിലേക്ക് എന്റെ ശ്രദ്ധ പോവുന്നു ആകെപ്പാടെ ദേഷ്യം പിടിച്ചപ്പോൾ പാതി വഴിയിൽ വർക്ക് നിർത്തി ഞാൻ കസേരയിലേക്ക് ചാഞ്ഞു.....
ഞാനറിയാതെ മനസ്സേങ്ങോട്ടോ സഞ്ചരിക്കുന്നു.....
പണ്ടെങ്ങോ കൊഴിഞ്ഞു പോയ പൂവിന്റെ ഇതളുകൾ പോലെ മനസ്സിന്റെ കോണുകളിൽ എവിടെയോ കരിഞ്ഞുണങ്ങിയ മുറിപ്പാടുകൾ...
പതിയെ മുഖം തുടച് അവൾ വച്ചിട്ടു പോയ ഡയറി കയ്യിലെടുത്തു ഞാൻ എഴുതിയ വരികളിലൂടെ എന്റെ മനസ്സും സഞ്ചരിച്ചു........ ഓർമകളുടെ തിരയെണ്ണിക്കൊണ്ട്......
പാതി വഴിയിൽ നിർത്തിയ വരികളിൽ നിന്നൊരു തുടക്കം കുറിക്കാൻ ഞാൻ പേനയെടുത്തു........
തുടരും......
~---------------------------------------------------~
✍️അജ്മൽ തിരുന്നാവായ
Ajmaltva444@gmail.com
Comments
Post a Comment